തണുത്ത പുലരിയില്‍ ഞാന്‍ മറക്കുമെന്നെ
ഇളം കാറ്റും തണുപ്പും നിറക്കുമെന്നില്‍
അവളുടെ ചുണ്ടിന്‍ തണുപ്പ്.
പുലരി തണുപ്പേല്‍കാന്‍
ഉണരും ഞാന്‍ പുലരിക്കുമുമ്പേ...
പുലരിയെന്‍ ലഹരിയായ്..
പുലരി മാറാതെ,തണുപ്പു പോകാതെ
എങ്കില്‍ എങ്കില്‍..
എന്നു ഞാന്‍ വ്യാമോഹിക്കുന്നു
വെറുതെ... വെറുതെ...
വ്യാമോഹിച്ചു.
പുലരി മാറി,കറുത്ത പുകയുമായി
കാറ്റെത്തുമ്പോഴൊരു നീറ്റലുണ്ടാകുമെവിടെയോ...
രക്തം കിനിയുന്നു...
ഉണങ്ങാത്ത മുറിവുണ്ടെന്നു ഞാനറിയുന്നു.
മുറിവിലെ നീറ്റലടങ്ങാനടുത്ത പ്രഭാതത്തിലെ
തണുപ്പേല്‍ക്കണം...
അതിനായിനി ഞാന്‍ കാത്തിരിക്കുന്നു.
Monday, August 24, 2009
Thursday, August 13, 2009
എന്‍റെ മകന്‍
എന്‍റെ തങ്കക്കുടം എന്‍ മകന്‍
അവനെ പിരിഞ്ഞിരിക്കാന്‍
ആവില്ലെനിക്ക്....
അമ്മൂമ്മയാണവനമ്മ....
അപ്പുപ്പനാണവനച്ഛന്‍..
ഞങ്ങളോ പപ്പയും മമ്മിയും.
അമ്മയാകണമെനിക്ക്...
അവന്‍റെ പിച്ചും നുളളും കൊള്ളണം...
എന്‍ മുഖത്തു നോക്കി, മൂക്കില്‍ പിടിച്ചു വലിച്ചു,
കവിളത്തുമ്മവാങ്ങണമെനിക്ക്.
അമ്മയാകണം.
രാവിലെ ഉണര്‍ന്നാലും
പത്തിനുമമ്പെത്താന്‍ കഴിയില്ല,
തളര്‍ന്നു ഞാന്‍ സന്ധ്യക്കു വീട്ടുലെത്തുമ്പോള്‍..
അവനോടൊത്തുകളിക്കാനൊട്ടും നേരമില്ല.
അമ്മയാകണമെനിക്ക്.... ഉമ്മവാങ്ങണം..
മകന്‍റെ സ്നേഹചുംബനമേറ്റ്
മനം നിറക്കണം...
അവനെ പിരിഞ്ഞിരിക്കാന്‍
ആവില്ലെനിക്ക്....
അമ്മൂമ്മയാണവനമ്മ....
അപ്പുപ്പനാണവനച്ഛന്‍..
ഞങ്ങളോ പപ്പയും മമ്മിയും.
അമ്മയാകണമെനിക്ക്...
അവന്‍റെ പിച്ചും നുളളും കൊള്ളണം...
എന്‍ മുഖത്തു നോക്കി, മൂക്കില്‍ പിടിച്ചു വലിച്ചു,
കവിളത്തുമ്മവാങ്ങണമെനിക്ക്.
അമ്മയാകണം.
രാവിലെ ഉണര്‍ന്നാലും
പത്തിനുമമ്പെത്താന്‍ കഴിയില്ല,
തളര്‍ന്നു ഞാന്‍ സന്ധ്യക്കു വീട്ടുലെത്തുമ്പോള്‍..
അവനോടൊത്തുകളിക്കാനൊട്ടും നേരമില്ല.
അമ്മയാകണമെനിക്ക്.... ഉമ്മവാങ്ങണം..
മകന്‍റെ സ്നേഹചുംബനമേറ്റ്
മനം നിറക്കണം...
Subscribe to:
Posts (Atom)