തണുത്ത പുലരിയില്‍ ഞാന്‍ മറക്കുമെന്നെ
ഇളം കാറ്റും തണുപ്പും നിറക്കുമെന്നില്‍
അവളുടെ ചുണ്ടിന്‍ തണുപ്പ്.
പുലരി തണുപ്പേല്‍കാന്‍
ഉണരും ഞാന്‍ പുലരിക്കുമുമ്പേ...
പുലരിയെന്‍ ലഹരിയായ്..
പുലരി മാറാതെ,തണുപ്പു പോകാതെ
എങ്കില്‍ എങ്കില്‍..
എന്നു ഞാന്‍ വ്യാമോഹിക്കുന്നു
വെറുതെ... വെറുതെ...
വ്യാമോഹിച്ചു.
പുലരി മാറി,കറുത്ത പുകയുമായി
കാറ്റെത്തുമ്പോഴൊരു നീറ്റലുണ്ടാകുമെവിടെയോ...
രക്തം കിനിയുന്നു...
ഉണങ്ങാത്ത മുറിവുണ്ടെന്നു ഞാനറിയുന്നു.
മുറിവിലെ നീറ്റലടങ്ങാനടുത്ത പ്രഭാതത്തിലെ
തണുപ്പേല്‍ക്കണം...
അതിനായിനി ഞാന്‍ കാത്തിരിക്കുന്നു.
No comments:
Post a Comment