src="http://pagead2.googlesyndication.com/pagead/show_ads.js">
Saturday, April 25, 2009
പറയാന്‍ മറന്നത് - ജോജി
ഓര്‍ക്കുന്നുവോ സഖി നീ
src="http://pagead2.googlesyndication.com/pagead/show_ads.js">
ഓര്‍ക്കുന്നുവോ സഖി നീ
എരിയുന്ന പകലിന്‍റെ കനല്‍ വീണവഴികളില്‍
തണല്‍ തേടി അലയുന്നതും
ഓര്‍ക്കുന്നുവോ സഖി നീ..........
നിറവാര്‍ന്ന സന്ധ്യകള്‍ ,നിഴലാര്‍ന്ന വേളകള്‍
പിടയുന്നു മൗനമായ് , വീണ്ടുമെന്നോര്‍മ്മകള്‍
ഓര്‍ക്കുന്നുവോ സഖി നീ
വിറയാര്‍ന്ന നിന്‍വിരല്‍ ചുണ്ടിലെ സാന്ത്വനം
പറയാന്‍ മറന്നൊരാ വാക്കിന്‍റെ നൊമ്പരം
ഓര്‍ക്കുന്നുവോ സഖി നീ ..ഓര്‍ക്കുന്നുവോ സഖി നീ
വസന്തങ്ങളെത്രയോ വീണു പോയെങ്കിലും
മായുകില്ലോര്‍മ്മയില്‍ പൂക്കാലമിപ്പൊഴും
മായുകില്ലോര്‍മ്മയില്‍ പൂക്കാലമിപ്പൊഴും
ഓര്‍ക്കുന്നുവോ സഖി നീ ..ഓര്‍ക്കുന്നുവോ സഖി നീ
എത്രയോ ആര്‍ദ്രമാം സന്ധ്യകള്‍ മാഞ്ഞു പോയ്
എത്രയോ വര്‍ഷങ്ങള്‍ പെയ്തു കടന്നു പോയ്
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ .....
ചാഞ്ഞു പെയ്യുന്നോരാ ചാറ്റലില്‍ നനയാതെ
ഒരു കുടക്കീഴില്‍ നാമൊന്നായ് നിന്നതും
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ ...
ഒരു പൊതിച്ചോറു നാം പങ്കിട്ടെടുത്തതും
കരളിന്‍റെ നൊമ്പരം തമ്മില്‍ പകുത്തതും
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ ...
ഇരുള്‍ വീണു മങ്ങിയോരിടനാഴിയും
പരിഭവം പതയുന്ന വളകിലുക്കങ്ങളും
ഓര്‍ക്കുന്നുവോ സഖി നീ ..
അടരുന്ന തേങ്ങലില്‍ മുറിയുന്ന വാക്കുകള്‍
കണ്ണു നീര്‍ച്ചാലിന്‍റെ രുചിയുള്ള ചുംബനം
ഓര്‍ക്കുന്നുവോ സഖി നീ ..
പിരിയാതിരിക്കുവാനാവില്ലയെങ്കിലും
പിരുയുന്നതെങ്ങനെ യെന്നോര്‍ത്തു നീറവേ
ലാഭനഷ്ടത്തിന്‍ പുസ്തകം നീര്‍ത്തു നീ
എന്നെ കടന്നു നീയെങ്ങോ കടന്നു പോയ്
ഓര്‍ക്കുന്നുവോ സഖി നീ ...............
ഓര്‍ക്കുന്നുവോ സഖി നീ ......
അന്നേ തറഞ്ഞൊരാ മുറവിന്‍ വടുക്കളില്‍
വീണ്ടു മൊരോര്‍മ്മ തന്‍ പ്രാണന്‍റെ നൊമ്പരം
പ്രണയമാം ചില്ലയില്‍ ശിരസറ്റ ചിറകറ്റ പക്ഷി ഞാന്‍
ഈ ക്രൂര സായകം തിരികെ നീ വാങ്ങുക ........
എരിയുന്ന പകലിന്‍റെ കനല്‍ വീണവഴികളില്‍
തണല്‍ തേടി അലയുന്നതും.........
ഓര്‍ക്കുന്നുവോ സഖി നീ..........
src="http://pagead2.googlesyndication.com/pagead/show_ads.js">
Friday, April 10, 2009
കവിതകള്‍
കദനം
അറിയാത്ത മനസ്സിന്‍റെ നോവുമായ്
നീറുന്ന കദന കഥ പറയും രാജകുമാരാ
നിന്‍ രാജ്യമെവിടെ...?
തനിയാവര്‍ത്തനം നിനക്കായ് നല്‍കിയ
വിധിയെ നീയേറ്റു വാങ്ങിയോ?
കുപ്പായം
കാലം നല്ലോരു തുന്നല്‍ക്കാരന്‍
പല പേരില്‍ തുന്നുന്ന
കുപ്പായക്കൂട്ടത്തിലൊരുനാള്‍ തുന്നുന്നു
മരണത്തിന്‍ കുപ്പായം.
ദര്‍ശനം
യമുനാ നദിയും തരളിതയായീ,
യദുകുലമാകെ ന്യത്തം ചവുട്ടി
അരയാലിലതന്നുണ്ണി കണ്ണാ
ഞാന്‍ മാത്രമെന്തേ
നിന്നോടക്കുഴല്‍ നാദം കേട്ടീല..
ആ മയില്‍പ്പീലി കണ്ണുകളെന്നില്‍
പതിക്കവേ, തൊഴുകയ്യാല്‍ ഞാന്‍
സ്വയം മറന്നു.
കണ്ണാ നീയെനിക്കേകൂ പുണ്യ ദര്‍ശനം
അറിയാത്ത മനസ്സിന്‍റെ നോവുമായ്
നീറുന്ന കദന കഥ പറയും രാജകുമാരാ
നിന്‍ രാജ്യമെവിടെ...?
തനിയാവര്‍ത്തനം നിനക്കായ് നല്‍കിയ
വിധിയെ നീയേറ്റു വാങ്ങിയോ?
കുപ്പായം
കാലം നല്ലോരു തുന്നല്‍ക്കാരന്‍
പല പേരില്‍ തുന്നുന്ന
കുപ്പായക്കൂട്ടത്തിലൊരുനാള്‍ തുന്നുന്നു
മരണത്തിന്‍ കുപ്പായം.
ദര്‍ശനം
യമുനാ നദിയും തരളിതയായീ,
യദുകുലമാകെ ന്യത്തം ചവുട്ടി
അരയാലിലതന്നുണ്ണി കണ്ണാ
ഞാന്‍ മാത്രമെന്തേ
നിന്നോടക്കുഴല്‍ നാദം കേട്ടീല..
ആ മയില്‍പ്പീലി കണ്ണുകളെന്നില്‍
പതിക്കവേ, തൊഴുകയ്യാല്‍ ഞാന്‍
സ്വയം മറന്നു.
കണ്ണാ നീയെനിക്കേകൂ പുണ്യ ദര്‍ശനം
Thursday, April 2, 2009
പ്രണയം
ഒന്നിനുമല്ലാത്തൊരീ സ്നേഹ ലാളനം
തേങ്ങുന്നൊരെന്‍ മനസില്‍ തൂവല്‍ സ്പര്‍ശം
നീ യെനിക്കേകുന്ന സ്വാന്ത്വനം
നിറവാര്‍ന്ന തീരാ പ്രണയം
അതു നിനക്കേകുന്നതോ നിന്‍ പ്രണയ നഷ്ടം
തേങ്ങുന്നൊരെന്‍ മനസില്‍ തൂവല്‍ സ്പര്‍ശം
നീ യെനിക്കേകുന്ന സ്വാന്ത്വനം
നിറവാര്‍ന്ന തീരാ പ്രണയം
അതു നിനക്കേകുന്നതോ നിന്‍ പ്രണയ നഷ്ടം
ശൂന്യമാണീമനസ്സിപ്പോള്‍ സഖീനീ നിറച്ചൊരീ
പ്രണയ ജ്വാലയല്ലാതെ...
അറിയുന്നു ഞാന്‍ നിന്‍റെ ഹ്യദയ നൊമ്പരം,
അതെന്നില്‍ പടരുന്നു,തണുപ്പായ്
ഉണര്‍ത്തുന്നു, എന്നെ നീയാലസ്യത്തില്‍ നിന്നും,
ഉയര്‍ത്തുന്നു, എന്നെ നീയൊരുമായാലോകത്തില്‍.
നിന്‍ കൈ പിടിച്ചു പാറി നടക്കാന്‍ മോഹം,
നിന്‍ കണ്ണിലെ കണ്ണാടിയിലൊളിച്ചിരിക്കാന്‍ കൊതി,
നിന്‍ നെഞ്ചിലെ തണുപ്പില്‍ കുളിരിടാന്‍,
നിന്‍ കൈകളില്‍ ചാഞ്ഞുറങ്ങാന്‍ വെറുതെ ഒരാശ.
നിന്‍റെ നിശ്വാസത്തിലൂടെ നീ
നിറക്കുമെന്നില്‍ ഒരു പ്രഭാതം,
ഒരു ചുംബനത്തിലൂടെ
ഞാന്‍ എന്‍റെ ഹ്യദയം നിനക്കു തരാം.
അതില്‍ നീ നിറക്കൂ,
നിന്‍റെ പ്രണയത്തിന്‍റെ അഗ്നി ജ്വാലകള്‍,
നിറം മങ്ങിയെന്‍ ഹ്യദയം ചുവക്കട്ടെ,
കനലുപോലെ,
സൂര്യന്‍റെ ഹ്യദയം പോലെ ,
ചുവന്നു തുടുക്കട്ടെ......
Subscribe to:
Posts (Atom)