കദനം
അറിയാത്ത മനസ്സിന്‍റെ നോവുമായ്
നീറുന്ന കദന കഥ പറയും രാജകുമാരാ
നിന്‍ രാജ്യമെവിടെ...?
തനിയാവര്‍ത്തനം നിനക്കായ് നല്‍കിയ
വിധിയെ നീയേറ്റു വാങ്ങിയോ?
കുപ്പായം
കാലം നല്ലോരു തുന്നല്‍ക്കാരന്‍
പല പേരില്‍ തുന്നുന്ന
കുപ്പായക്കൂട്ടത്തിലൊരുനാള്‍ തുന്നുന്നു
മരണത്തിന്‍ കുപ്പായം.
ദര്‍ശനം
യമുനാ നദിയും തരളിതയായീ,
യദുകുലമാകെ ന്യത്തം ചവുട്ടി
അരയാലിലതന്നുണ്ണി കണ്ണാ
ഞാന്‍ മാത്രമെന്തേ
നിന്നോടക്കുഴല്‍ നാദം കേട്ടീല..
ആ മയില്‍പ്പീലി കണ്ണുകളെന്നില്‍
പതിക്കവേ, തൊഴുകയ്യാല്‍ ഞാന്‍
സ്വയം മറന്നു.
കണ്ണാ നീയെനിക്കേകൂ പുണ്യ ദര്‍ശനം
No comments:
Post a Comment