ഓര്‍ക്കുന്നുവോ സഖി നീ
എരിയുന്ന പകലിന്‍റെ കനല്‍ വീണവഴികളില്‍
തണല്‍ തേടി അലയുന്നതും
ഓര്‍ക്കുന്നുവോ സഖി നീ..........
നിറവാര്‍ന്ന സന്ധ്യകള്‍ ,നിഴലാര്‍ന്ന വേളകള്‍
പിടയുന്നു മൗനമായ് , വീണ്ടുമെന്നോര്‍മ്മകള്‍
ഓര്‍ക്കുന്നുവോ സഖി നീ
വിറയാര്‍ന്ന നിന്‍വിരല്‍ ചുണ്ടിലെ സാന്ത്വനം
പറയാന്‍ മറന്നൊരാ വാക്കിന്‍റെ നൊമ്പരം
ഓര്‍ക്കുന്നുവോ സഖി നീ ..ഓര്‍ക്കുന്നുവോ സഖി നീ
വസന്തങ്ങളെത്രയോ വീണു പോയെങ്കിലും
മായുകില്ലോര്‍മ്മയില്‍ പൂക്കാലമിപ്പൊഴും
മായുകില്ലോര്‍മ്മയില്‍ പൂക്കാലമിപ്പൊഴും
ഓര്‍ക്കുന്നുവോ സഖി നീ ..ഓര്‍ക്കുന്നുവോ സഖി നീ
എത്രയോ ആര്‍ദ്രമാം സന്ധ്യകള്‍ മാഞ്ഞു പോയ്
എത്രയോ വര്‍ഷങ്ങള്‍ പെയ്തു കടന്നു പോയ്
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ .....
ചാഞ്ഞു പെയ്യുന്നോരാ ചാറ്റലില്‍ നനയാതെ
ഒരു കുടക്കീഴില്‍ നാമൊന്നായ് നിന്നതും
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ ...
ഒരു പൊതിച്ചോറു നാം പങ്കിട്ടെടുത്തതും
കരളിന്‍റെ നൊമ്പരം തമ്മില്‍ പകുത്തതും
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ ...
ഇരുള്‍ വീണു മങ്ങിയോരിടനാഴിയും
പരിഭവം പതയുന്ന വളകിലുക്കങ്ങളും
ഓര്‍ക്കുന്നുവോ സഖി നീ ..
അടരുന്ന തേങ്ങലില്‍ മുറിയുന്ന വാക്കുകള്‍
കണ്ണു നീര്‍ച്ചാലിന്‍റെ രുചിയുള്ള ചുംബനം
ഓര്‍ക്കുന്നുവോ സഖി നീ ..
പിരിയാതിരിക്കുവാനാവില്ലയെങ്കിലും
പിരുയുന്നതെങ്ങനെ യെന്നോര്‍ത്തു നീറവേ
ലാഭനഷ്ടത്തിന്‍ പുസ്തകം നീര്‍ത്തു നീ
എന്നെ കടന്നു നീയെങ്ങോ കടന്നു പോയ്
ഓര്‍ക്കുന്നുവോ സഖി നീ ...............
ഓര്‍ക്കുന്നുവോ സഖി നീ ......
അന്നേ തറഞ്ഞൊരാ മുറവിന്‍ വടുക്കളില്‍
വീണ്ടു മൊരോര്‍മ്മ തന്‍ പ്രാണന്‍റെ നൊമ്പരം
പ്രണയമാം ചില്ലയില്‍ ശിരസറ്റ ചിറകറ്റ പക്ഷി ഞാന്‍
ഈ ക്രൂര സായകം തിരികെ നീ വാങ്ങുക ........
എരിയുന്ന പകലിന്‍റെ കനല്‍ വീണവഴികളില്‍
തണല്‍ തേടി അലയുന്നതും.........
ഓര്‍ക്കുന്നുവോ സഖി നീ..........
src="http://pagead2.googlesyndication.com/pagead/show_ads.js">
No comments:
Post a Comment